![]() |
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് അവഗണനക്കെതിരെ എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ഇന്ന് മൂടാലിൽ ഏകദിന ഉപവാസ സമരം.
സംസ്ഥാന സർക്കാർ അവഗണന തുടരുകയാണെന്നും ഒരു നാടിനേയും അവിടുത്തെ ജനങ്ങളേയും പരിഹസിക്കുകയാണെന്നും ആരോപിച്ചാണ് യു.ഡി.എഫ് ഉപവാസം
കോട്ടയ്ക്കൽ, തിരൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ എന്നീ എം.എൽ.എമാരും ജനപ്രതിനിധികളും വ്യാഴാഴ്ച രാവിലെ പത്തിന് മൂടാലിൽ ഉപവസിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം പി, വി.ടി ബൽറാം എന്നിവർ പങ്കെടുക്കും