എടപ്പാൾ : എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എംടി വേണുവിൻെറ പേരിൽ ഏർപ്പെടുത്തിയ എംടി വേണു പുരസ്ക്കാരം ഈ വർഷം രണ്ട് പേർക്ക് നൽകുവാൻ തീരുമാനിച്ചു. മുതിർന്ന സാഹിത്യകാരൻമാരായ എം.ടി രവീന്ദ്രൻ (കൂടല്ലൂർ ) , ടിവിഎം അലി (ഞാങ്ങാട്ടിരി ) എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത് . ഇരുവരും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എംടി വേണു അനുസ്മരണ ദിനത്തിൽ എടപ്പാളിലെ വീട്ടിൽ എംടി വേണു സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന സുഹൃദ് സംഗമത്തിൽ എംടി വേണുവിൻെറ ഭാര്യയും പുരസ്ക്കാര സമിതി ചെയർമാനുമായ രാധാലക്ഷ്മിയാണ് അവാർഡ് തീരുമാനം പ്രഖ്യാപിച്ചത്.
നവംബറിൽ കൂടല്ലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.
സുഹൃദ് സംഗമത്തിൽ ഗോപാലകൃഷ്ണൻ മാവറ അധ്യക്ഷത വഹിച്ചു . നിസരി, ഹുസൈൻ തട്ടത്താഴത്ത് , കെവി മുഹമ്മദാലി , എസ് പി കോലൊളമ്പ് , താജിഷ് ചേക്കോട് , ജയൻ , പ്രിയ ജയൻ, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു .
എം.ടി വേണു പുരസ്ക്കാരത്തിന് എം.ടി രവീന്ദ്രനും ടിവിഎം അലിയും അർഹരായി
ഒക്ടോബർ 27, 2022
Tags