പാലക്കാട് : ശ്രീനിവാസൻ വധകേസിൽ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം പട്ടാമ്പി വിളയൂർ സ്വദേശി അമീറലിയെ അറസ്റ്റുചെയ്തു.
വധശ്രമത്തിനുള്ള ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
കേസിൽ അറസ്റ്റിലാകുന്ന മുപ്പതാം പ്രതിയാണ് അമീറലി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.
ശ്രീനിവാസൻ വധം; എസ് ഡി പി ഐ നേതാവ് എസ് അമീർ അലി പട്ടാമ്പി അറസ്റ്റിൽ.
ഒക്ടോബർ 27, 2022