പട്ടാമ്പിയിൽ കുഴൽ കിണർ കുഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഞങ്ങാട്ടിരി സ്വദേശി മരിച്ചു.
പട്ടാമ്പി കിഴായൂർ നമ്പ്രത്ത് കുഴൽ കിണർ കുഴിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം.
പട്ടാമ്പി ഞങ്ങാട്ടിരി കടവ് സ്വദേശി പൂക്കാത്ത് വളപ്പിൽ മുഹമ്മദ് ഷാജിയാണ് (41) മരിച്ചത്.
പരിക്കേറ്റ രണ്ട് അതിഥി തൊഴിലാളികൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പട്ടാമ്പിയിൽ കുഴൽ കിണർ കുഴിക്കുന്നതിനിടെ ഷോക്കേറ്റ് ഞങ്ങാട്ടിരി സ്വദേശി മരിച്ചു.
ഒക്ടോബർ 26, 2022