വളാഞ്ചേരി കഞ്ഞിപ്പുരയിൽ മൂന്നു വയസുകാരനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
കഞ്ഞിപ്പുര കരിപ്പോൾ പള്ളിക്കാട്ടിൽ നവാഫ് മുഹമ്മദിന്റെ മകൻ ഹനീനെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.