കരാറുകാരൻ പണമടച്ചില്ല; എടപ്പാൾ ടൗണിലെ സിസിടിവി ക്യാമറകൾ ഊരിക്കൊണ്ടുപോയി


 എടപ്പാൾ മേൽപാലത്തിന് താഴെ ടൗണിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ ഊരിക്കൊണ്ടുപോയി. ഒരു മാസം മുമ്പാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.


കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിൽ എത്തിയ സംഘം സ്ഫോടകവസ്തു കത്തിച്ച ദൃശ്യങ്ങൾ ശേഖരിക്കാൻ
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ
ഉദ്യോഗസ്ഥർ എത്തിയപ്പോൾ മോണിറ്റർ കാണാനായില്ല.

തുടർന്ന് അന്വേഷിച്ചപ്പോഴാണ് പണമടക്കാത്തതിനാൽ ഊരിക്കൊണ്ടു പോയതാണെന്ന് മനസ്സിലായത്.ദൃശ്യങ്ങൾ എടുക്കാൻ ക്യാമറ സ്ഥാപിച്ച കമ്പിനിയെ വിളിച്ചു വരുത്തി മോണിറ്റർ കൊണ്ട് വന്നാണ് ദൃശ്യം എടുത്തത്.

ക്യാമറ സ്ഥാപിച്ച സ്ഥാപനത്തിന് പണം
നൽകാതെ വന്നതോടെ ബുധനാഴ്ച കമ്പിനി ഉടമകളുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ ക്യാമറ ഊരി കൊണ്ട് പോവുകയായിരുന്നു.

കരാർ നൽകിയ കരാറുകാരൻ പണം നൽകാമെന്ന് പറഞ്ഞു ഇതുവരെയും പണം നൽകാത്തത്തിനാലാണ് ക്യാമറ ഊരിയത്.കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ നൽകിയത് ഈ ക്യാമറകൾ ആയിരുന്നു.

Below Post Ad