എടപ്പാൾ സ്ഫോടനം നടത്തിയതെന്ന് കരുതുന്ന യുവാക്കള്‍ പടക്കം വാങ്ങുന്ന ദൃശ്യം പോലീസിന് ലഭിച്ചു.


 

എടപ്പാൾ: സ്കൂട്ടറില്‍ എത്തിയ യുവാക്കള്‍  എടപ്പാൾ  ജംഗ്ഷനിലെ  റൗണ്ട് എബൗട്ടിന് മുകളിൽ സ്ഫോടക വസ്തു  പൊട്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്.

സ്ഫോടനം നടത്തിയതെന്ന് കരുതുന്ന യുവാക്കള്‍ എടപ്പാളിലെ ഒരു പടക്ക കടയില്‍ നിന്നും പടക്കം വാങ്ങുന്ന ദൃശ്യം പോലീസിന് ലഭിച്ചതായി സൂചന.

എന്നാല്‍ ഇതു സംബന്ധിച്ചോ, സ്ഫോടനം നടന്നത് പടക്കം പൊട്ടിയതു മൂലമാണെന്നതിനൊ ഔദ്യോഗിക സ്ഥിരീകരണം പോലീസില്‍ നിന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Tags

Below Post Ad