എടപ്പാൾ: ഗുണനിലവാരമില്ലാത്ത ക്യാമറക്ക് പകരം അഞ്ചു പുതിയ മികച്ച ക്യാമറകൾ എടപ്പാൾ ജങ്ഷനിൽ സ്ഥാപിച്ചതായി കെ ടി ജലീൽ എംഎൽഎ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ഫോറം മാളാണ് ക്യാമറകൾ സ്പോൺസർ ചെയ്തത്.നേരത്തെ സ്ഥാപിച്ചിരുന്ന ഗുണനിലവാരമില്ലാത്ത ക്യാമറകൾ അത് സ്ഥാപിച്ചവർ എടുത്തുമാറ്റിയത് വിവാദമായിരുന്നു.
പ്രസ്തുത ക്യാമറ സ്ഥാപിക്കാൻ സ്പോൺസർ ചെയ്ത സ്ഥാപനം അവരുടെ പരസ്യം പാലത്തിൻ്റെ തൂണിനു ചുറ്റും സ്ഥാപിക്കാനുള്ള ആവശ്യം മുന്നോട്ട് വച്ചു. പാലത്തിൻ്റെ തൂണിനെ മറക്കുന്ന രീതിയിൽ പരസ്യം വെക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചു. അതേ തുടർന്ന് പ്രസ്തുത സ്ഥാപനം സ്പോൺസർഷിപ്പിൽ നിന്ന് പിൻമാറിയത്.
തുടർന്ന് അവർ തന്നെ ഏൽപ്പിച്ചതു പ്രകാരം സ്ഥാപിച്ച ക്യാമറകൾ ബന്ധപ്പെട്ട കമ്പനി എടുത്തു മാറ്റി. നിലവാരം കുറഞ്ഞ ക്യാമറകളാണ് ആദ്യം സ്ഥാപിച്ചിരുന്നതെന്ന അഭിപ്രായം അതിലെ ക്ലിപ്പിംഗുകൾ പരിശോധിച്ചപ്പോൾ പൊലീസും പറഞ്ഞിരുന്നതായി എംഎൽഎ പറഞ്ഞു.
എടപ്പാളിലെ സിസിടിവി ക്യാമറ വിവാദം ഒരു അനുഗ്രഹമായതായി അദ്ദേഹം പറഞ്ഞു.