കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.


 

കുമരനല്ലൂർ: തൃത്താല വിദ്യഭ്യാസ ഉപജില്ല കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. നവ. 9.10, 11 തിയ്യതികളിൽ കുമരനല്ലൂർ ഗവ. ഹെയർ സെക്കണ്ടറി സ്കൂളിലാണ് കായിക മൽസരം. കുമരനല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കളത്തിൽ ഷറഫുദ്ദീൻ തൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസർ പി വി സിദ്ദീഖിന് ലോഗോ കൈമാറി.

.ടി. ഷിഹാബുദ്ദീൻ കുമ്പിടിയാണ് ലോഗോ രൂപകൽപന ചെയ്തത്. പിടിഎ പ്രസിഡന്റ്‌ യു മാധവൻ കുട്ടി അധ്യക്ഷനായി. പ്രിൻസിപ്പാൾ ആർഡി മൃദുല, പ്രധാനധ്യാപിക സി.കെ സുനിത, അലി കുമരനല്ലൂർ, സിഎം അലി, കെ. നൂറുൽ അമീൻ, എസ് വി ശുഭശ്രീ, രമേഷ് വേളത്ത്, മനോജ്‌ പലാശ്ശേരി എം.എ. നവാബ്, സി ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു.




Tags

Below Post Ad