കപ്പൂർ പഞ്ചായത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്നആത്മ കൃഷി പാഠശാലയ്ക്ക് തുടക്കമായി 50 കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസങ്ങളായിട്ടാണ് കാർഷിക വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
ആദ്യദിനം വിള ഇൻഷുറൻസ് എന്ന വിഷയത്തിൽ മുരളി സഞ്ജയ് എന്നിവരും കന്നുകാലിസംരക്ഷണം എന്ന വിഷയത്തിൽ കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർ ഡോ.സ്മിജിഷ എന്നിവരുംക്ലാസുകൾ നയിച്ചു
രണ്ടാം ദിവസം നെല്ല് കീട രോഗ സംരക്ഷണം ഞങ്ങളും കൃഷിയിലേക്ക് എന്നീ വിഷയങ്ങളിൽ ചാലിശ്ശേരി കൃഷി ഓഫീസർ ശ്രീ സുദർശൻ ക്ലാസ് നയിച്ചു കൃഷി ഓഫീസർ ശ്രീമതി സഹ്‌നഹംസ സ്വാഗതം പറഞ്ഞു ആരംഭിച്ച പരിപാടി ക കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു
വൈ പ്രസിഡൻറ് ശ്രീമതി ആമിനക്കുട്ടി കൃഷി അസിസ്റ്റൻറ് ശ്രീമതി സജിത റെജില ആത്മ ലീഡ്സ് അംഗങ്ങൾ കർഷക പ്രതിനിധികൾ ശ്രീ യൂസഫ് വൈശാഖ് നാരായണൻ വിവി മൊയ്തുണ്ണി പത്തിൽ കൃഷ്ണൻ കെ മമ്മിക്കുട്ടി സിദ്ധാർത്ഥൻ ബഷീർ ഫിറോസ് ലിയാകത്ത് റഫീഖ് മൊയ്തു ഹാജി വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു