തൃശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു



 തൃശൂര്‍: തൃശൂരില്‍ സ്വാകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി എന്ന ബസാണ് അപകടത്തില്‍ പെട്ടത്. 

30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ല.റോഡിന്റെ അരികിലെ മണ്ണിടിഞ്ഞ് പത്തടി താഴ്ചയിലേക്കുള്ള വയലിലേക്ക് വീഴുകയായിരുന്നു.

 മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. ബസ് അമിത വേഗതയില്‍ ആയിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.


Below Post Ad