ചാലിശ്ശേരിയിൽ സോക്കർ കാർണിവലിന് തുടക്കമായി.



ചാലിശ്ശേരി : തൃത്താല എം.എൽ.എ മന്ത്രി  എം.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള സോക്കർ കാർണിവലിന് ചാലിശ്ശേരി പഞ്ചായത്തിൽ ഞായറാഴ്ച തുടക്കമായി. ജി.സി.സി ക്ലബ്ബ് ഹൗസിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം കലാസംവിധായകൻ അജയൻ ചാലിശ്ശേരിയും, സിനിമനടൻ പി. അച്ചുതാനന്ദനും ചേർന്ന് നിർവ്വഹിച്ചു. 

സോക്കർ കാർണിവലിനോടനുബന്ധിച്ച് ക്യാൻവാസിൽ അജയൻ " ഫുട്ബോളാണ് ലഹരി, നോ ടു ഡ്രഗ്സ്" എന്നാശയം മുന്നോട്ട് വെച്ച് പന്ത് തട്ടുന്ന കളിക്കാരന്റെ പടം വരച്ചു.

ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം സിനിമ നടൻ പി.അച്ചുതാനന്ദൻ സ്വിച്ച് ഓൺ കർമ്മം ചെയ്തു. ഉദ്ഘാടന ദിവസം ഞായറാഴ്ച ഓഫ് സൈഡ് ഫിലിം പ്രദർശനം നടത്തി. ജിസിസി ക്ലബ്ബ് ഹൗസിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് ഏഴിന് കാലോഹിരൺ, ഹാഫ് ടൈം എന്നീ സിനിമകളുടെ പ്രദർശനം നടക്കും. 

ഗോൾ വണ്ടി പര്യടനം, 16 ന് ഗ്രാമത്തിലെ സീനിയർ ഫുട്ബോൾ താരങ്ങളെ ആദരിക്കൽ, ഖത്തറിലേക്ക് കളികാണുവാൻ പോകുന്നവർക്ക് യാത്രയയപ്പ് എന്നിവ നടക്കും.  

സോക്കർ കാർണിവൽ ചടങ്ങിന്  പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ അദ്ധ്യക്ഷനായി. സോക്കർ കാർണിവൽ രക്ഷാധികാരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, തൃത്താല മണ്ഡലം പ്രോഗാം കമ്മറ്റി ചെയർമാൻ ബാബു നാസർ, പഞ്ചായത്ത് അംഗം പി.വി രജീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ,  പഞ്ചായത്തംഗങ്ങളായ  ആനിവിനു, ഹുസൈൻ പുളിയഞ്ഞാലിൽ, സജിത ഉണ്ണികൃഷ്ണൻ, നിഷ അജിത്കുമാർ,  പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, ജി.സി.സി ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്, വൈസ് പ്രസിഡന്റുമാരായ ബഷീർ മോഡേൺ , സി.വി മണികണ്ഠൻ, സെക്രട്ടറി നൗഷാദ് മുക്കൂട്ട എന്നിവരും നിരവധി നാട്ടുകാരും  ഫുട്ബോൾ പ്രേമികളും പങ്കെടുത്തു.

Below Post Ad