പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുന്നതിനിടെ മില്‍മാ പാലിനും വിലകൂട്ടാനൊരുങ്ങുന്നു. പാല്‍ വിലകൂട്ടാതെ വഴിയില്ലെന്നും എത്രരൂപ കൂട്ടണമെന്ന് മില്‍മയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
ഒമ്പത് രൂപയോളം പാല്‍ വില കൂട്ടണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് മില്‍മയുടെ തീരുമാനം. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനമാകും വില വര്‍ധന നടപ്പിലാക്കുക.
പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ട്. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശിപാര്‍ശ നല്‍കിയത്. കാര്‍ഷിക, വെറ്റിനറിസര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ.