ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങും മുമ്പേ നാടെങ്ങും ആവേശത്തിൽ. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും
കട്ടൗട്ടുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന തിരക്കിലാണ് ഫുട്ബാൾ പ്രേമികൾ.
അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് കൂടുതൽ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുള്ളത്.
ഇഷ്ട ടീമിന്റെ കൊടികൾ ഉയർത്തിയും ജഴ്സി അണിഞ്ഞും ലോകകപ്പിന്റെ ആവേശം ഗ്രാമീണ മേഖലയിലാണ് കുടുതൽ പ്രകടമായിട്ടുള്ളത്
ക്ലബുകളും കൂട്ടായ്മകളും ചേർന്ന് വലിയ സ്ക്രീനിൽ കളികാണാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
പ്രാദേശിക തലങ്ങളിൽ ടർഫുകളിൽ ഫുട്ബാൾ ടൂർണമെന്റുകളും സജീവമാണ്.