തൃശ്ശൂരിൽ ബിരിയാണി ചെമ്പ് പൊട്ടിച്ചു; വാക്കുപാലിച്ച് അർജന്റീന ആരാധകനായ ഹോട്ടലുടമ


 

തൃശ്ശൂർ: അർജന്റീന ഫുട്ബോൾ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അർജന്റീനയുടെ ആരാധകനായ ഹോട്ടലുടമ. തൃശ്ശൂർ പള്ളിമൂലയിലെ 'റോക്ക്ലാൻഡ്' ഹോട്ടലുടമയായ ഷിബുവാണ് അർജന്റീന ലോകകപ്പ് നേടിയാൽ സൗജന്യമായി ബിരിയാണി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

അർജന്റീന കപ്പടിച്ചതോടെ തന്റെ വാക്കുപാലിച്ച ഷിബു, തിങ്കളാഴ്ച രാവിലെ 11.30 മുതൽ ഹോട്ടലിൽ ബിരിയാണി വിതരണം ആരംഭിച്ചു. വിദ്യാർഥികളടക്കമുള്ളവരുടെ നീണ്ട ക്യൂവാണ് ഹോട്ടലിന് മുന്നിലുള്ളത്. തിരക്ക് കൂടിയപ്പോൾ

ഞായറാഴ്ച രാത്രി ഖത്തറിൽ അർജന്റീന കപ്പുയർത്തിയതിന് പിന്നാലെ തൃശ്ശൂർ പള്ളിമൂലയിലെ ഹോട്ടലിൽ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ആയിരംപേർക്ക് സൗജന്യമായി ബിരിയാണി നൽകുമെന്നായിരുന്നു കടുത്ത അർജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം. 

എന്നാൽ തിങ്കളാഴ്ച രാവിലെ മുതൽതന്നെ നിരവധിപേർ ഹോട്ടലിന് മുന്നിലെത്തി. 11 മണിയായതോടെ ഇത് നീണ്ട ക്യൂവായി മാറി. ആയിരമെന്നത് 1500 ബിരിയാണിയാക്കി എത്രപേർ വന്നാലും കുഴപ്പമില്ല, എല്ലാവർക്കും ബിരിയാണി നൽകുമെന്നാണ് ഷിബു പറയുന്നത്.

''ആൾക്കാർ ഹാപ്പിയായി പോണം, ആൾക്കാർ വരുംതോറും ബിരിയാണി കൊടുക്കും. മെസ്സി കപ്പിൽ മുത്തമിട്ട നിമിഷമാണ്. ഞങ്ങൾ തകർക്കും''- ഷിബു പറഞ്ഞു.

Below Post Ad