ദുബായ്: മത സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന പടിഞ്ഞാറങ്ങാടി ഒതളൂർ സ്വദേശി അബ്ദുൽ ജബ്ബാർ ബാഖവിയുടെ പെട്ടെന്നുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
ഹൃസ്വ സന്ദർശനത്തിനായി രണ്ടാഴ്ച്ച മുമ്പ് യുഎഇ യിലെത്തത്തിയ അദ്ദേഹം ചൊവ്വാഴ്ച്ച രാത്രി ഉറങ്ങാൻ കിടക്കുകയും പിന്നീട് പുലർച്ചെ നാലരയോടെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
ദുബായ് ഖിസൈസ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച്ച പുലർച്ചെ 2.20ന് ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലെത്തിക്കും.
രാവിലെ 7:45 ന് മൃതദേഹം കോഴിക്കോട് എയർപോർട്ടിൽ എത്തുകയും പിന്നീട് വീട്ടിൽ എത്തിച്ച് പൊതു ദർശനനത്തിന് ശേഷം ഒതളൂർ ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കും. രാവിലെ 9 മണിയോടെ മൃതദേഹം വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള മുസ്ലിം ജമാഅത്ത് പടിഞ്ഞാറങ്ങാടി സർക്കിൾ ജനറൽ സെക്രട്ടറി, സലാഹുദ്ധീൻ അയ്യൂബി എക്‌സ്യുകൂട്ടീവ് മെമ്പർ, പട്ടാമ്പി മേഖല ജംഇയ്യത്തുൽ ഉലമ മെമ്പർ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം പറക്കുളം സലാഹുദ്ധീൻ അയ്യൂബി മുൻ പ്രസിഡന്റും നിരവധി സ്ഥാപനങ്ങളുടെ സഹകാരി കൂടിയാണ്.
നിലവിൽ സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു യുഎഇ സന്ദർശനത്തിന് പോയത്.ഭാര്യ: റൈഹാനത്ത് മക്കൾ: അബ്ദുള്ള അഹ്സനി അൽ ഹികമി, ജുനൈദ് അൽ ഹികമി, ഹാഫിസ് മിദ്‌ലാജ്, ത്വയ്യിബ, ഹുസൈബ മരുമകൻ: അബ്ദുള്ള അഹ്സനി കുമരനല്ലൂർ എന്നിവരാണ്.