ചാലിശ്ശേരിയിൽ കളി കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു.
ചാലിശ്ശേരി പടിഞ്ഞാറെപട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ (14) ആണ് കുഴഞ്ഞു വീണ് മരിച്ചത്.കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
അമ്മ: രമ്യ.സഹോദരൻ:ആദർശ്