കുന്നംകുളം:ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു. കുന്നംകുളത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന വിനായക എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ഇടതുഭാഗത്തെ കാനയിലേക്ക് ചെരിയുകയും തൊട്ടടുത്ത വീടിൻറെ മതിലിനോട് ചേർന്ന് മറിഞ്ഞു നിൽക്കുകയുമായിരുന്നു. പൂർണ്ണമായും മറിയാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.
പരിക്കേറ്റവരെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഹൈവേയിൽ ഏറെ നേരം ഗതാഗതം തടസ്സം ഉണ്ടായി.