ഓട്ടോറിക്ഷയിൽ നിന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം.



വളാഞ്ചേരി : ഓട്ടോറിക്ഷയിൽ നിന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസലിന്റെ മകള്‍ ഫൈസയാണ് (6) മരിച്ചത്. 

ഓട്ടോറിക്ഷ കുഴിയിൽ ചാടിയാണ് അപകടത്തിൽപ്പെട്ടത്. പിതാവ് ഫൈസലാണ് ഓട്ടോ ഓടിച്ചിരുന്നത്.ഇന്നലെ രാത്രി തിരൂർ ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളതാണു അപകടമുണ്ടായത്.

ഫൈസലും ഭാര്യയും മകളും തിരൂർ ജില്ലാ ആശുപത്രിയിൽ ബന്ധുവിനെ കണ്ട് മടങ്ങി വരുമ്പോൾ ഓട്ടോ കുഴിയിൽ വീഴുകയായിരുന്നു. ഉമ്മ ബൽക്കീസിന്റെ മടിയിൽ ഇരുന്നിരുന്ന ഫൈസ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഉടനെ തീരൂരിലെ ആശുപത്രിയിയും പിന്നീട് കോടക്കൽ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പുറമണ്ണൂർ യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫൈസ


Below Post Ad