പട്ടാമ്പി: നഗരസഭാപ്രദേശത്തുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടിതോരണങ്ങൾ എന്നിവ 16-നകം നീക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
അല്ലാത്തപക്ഷം നഗരസഭ നീക്കംചെയ്യുകയും കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.ഇതിന്റെ ഭാഗമായി നഗരസഭാതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു.
നഗരസഭാ വൈസ്ചെയർമാൻ ടി.പി. ഷാജി അധ്യക്ഷനായി. സ്ഥിരംസമിതിയധ്യക്ഷൻ പി. വിജയകുമാർ, സെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ, പട്ടാമ്പി എസ്.എച്ച്.ഒ. പ്രശാന്ത് ക്ലിന്റ്, പൊതുമരാമത്ത് അസി. എൻജിനിയർ വിഷ്ണു, ഹമീദ് തുടങ്ങിയവർ സംസാരിച്ചു.