സ്വർണവില കുതിച്ചുയരുന്നു; പവന് 400 രൂപ വർധിച്ചു


 

സ്വർണത്തിന് വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,095 രൂപയും പവന് 40,760 രൂപയുമായി. ജനുവരി രണ്ടിന് പവന് 120 രൂപ കുറഞ്ഞിരുന്നു. 

ഡിസംബർ മാസത്തിൽ പവന് 1480 രൂപയുടെ വർധനവാണുണ്ടായത്. ഡിസംബർ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബർ 31ന് ഇത് 40,480ലെത്തിയിരുന്നു. 

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില.

Tags

Below Post Ad