തൃത്താല കൊപ്പം സ്വദേശി സലാലയിൽ നിര്യാതനായി


 

സലാല: തൃത്താല കൊപ്പം സ്വദേശി തച്ചറക്കുന്നത്ത് അബ്ദുൽ സലാം എന്ന കുഞ്ഞിപ്പ (52) സലാലയിൽ നിര്യാതനായി. 

നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽനിന്ന് വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മകൻ മുഹമ്മദ് ഷാനിഫ്​ സലാലയിലുണ്ട്. ഭാര്യ: ഹസീന. ഒരു മകളുണ്ട്. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ. 

Tags

Below Post Ad