കല്ല്യാണത്തലേന്ന് വരൻ മുങ്ങി; വിവാഹം കൂടാനെത്തിയ യുവാവ് പെൺകുട്ടിക്ക് വരനായി


 

കല്ല്യാണത്തലേന്ന് വരനെ കാണാതായി. പറഞ്ഞുറപ്പിച്ച സമയത്ത് മറ്റൊരു യുവാവുമായി വിവാഹം നടത്തി.

കോട്ടയം തലയോലപ്പറമ്പിൽ
കോട്ടൂർ സ്വദേശി ഫാത്തിമ ഷഹനയുടെ പ്രതിശ്രുത വരനെയാണ് കാണാതായത്.ഫാത്തിമയ്ക്ക് വരനായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീറാണ്.

തലയോല പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീർ വരനെ കാണാതായതറിഞ്ഞ് ഫാത്തിമ ഷഹനയെ വിവാഹം കഴിച്ചത്.

ഞായറാഴ്ചയായിരുന്നു വിവാഹം.
ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിയുന്നത്.

ഷാജഹാൻ മൗലവി നേതൃത്വം നൽകി കൊണ്ട് നദ്വത്ത് നഗർ കെകെപിജി ഓഡിറ്റോറിയത്തിൽ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു.

Below Post Ad