കൂടല്ലൂരിൽ അനധികൃതമായി നെൽ വയൽ നികത്തി | KNews


 

കൂടല്ലൂർ ജാറം കടവിന് സമീപം അനധികൃതമായി നെൽ വയൽ നികത്തിയത് തടഞ്ഞു.13 ഏക്കറോളം നെൽ വയലാണ് മണ്ണിട്ട് നികത്തിയത്.

കൂടല്ലൂർ സ്വദേശി താഹിറിൻ്റെ സ്ഥലത്താണ് നെൽവയൽ തണ്ണീർതട നിയമം ലംഘിച്ച് പരിവർത്തനം ചെയ്തത്.ഉടൻ പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകി. 

തഹസീൽദാർ ഉൾപ്പടെയുള്ള റവന്യു സംഘം സ്ഥലം സന്ദർശിച്ചു.കർശന നടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.

പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ, കെ.സി. കൃഷ്ണകുമാർ, പി.ആർ. മോഹനൻ, എസ്. ഷൈജു എന്നിവരാണ് റവന്യൂ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം കൂടല്ലൂരിലെ മൊഴിക്കുന്നിൽ മണ്ണുഖനനസ്ഥലത്തെത്തിയ റവന്യൂസംഘത്തെ തടയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

Tags

Below Post Ad