ഹജ്ജ്; ആദ്യ ഗഡു അടക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി.



 

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രൊസസിംഗ് ചാർജ് ഉൾപ്പെടെ ആദ്യ ഗഡു 81,800 രൂപ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടി.


പണമടച്ച ശേഷം പാസ്പോര്‍ട്ടും, പണമടച്ച രശീതിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 2023 ഏപ്രില്‍ 18 വൈകുന്നേരം 5 മണിക്കകം സമര്‍പ്പിക്കണം.

Below Post Ad