കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ യുവാവിന്റെ വീടിന് നേരെ ആക്രമം. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീട്, ലോറി, കാറ്, ബൈക്ക്, സൈക്കിൾ എന്നിവയാണ് അക്രമകാരികൾ നശിപ്പിച്ചത്.ഒരു കാർ പൂർണ്ണമായി കത്തി നശിച്ചു.
വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.ജനലിലേക്ക് തീ പടർന്ന ഉടനെ വീടിനകത്തെ മുഴുവൻ ആളുകളെയും പുറത്ത് എത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
നാട്ടുകാരും ഫയർഫോഴ്സും എത്തി തീയണച്ചു. പുക ശ്വസിച്ചതിനാൽ രണ്ട് കുട്ടികൾ ഉൾപ്പടെ നാല് പേരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഫൈസലും സംഘവും കപ്പൂർ സ്വദേശിയായ അബ്ദുൽ ഖാദർ എന്നയാളെ മർദ്ദിച്ചതിന് ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അബ്ദുൽ ഖാദറിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്നുള്ള വിദ്വേഷത്തിലാണ് വീടിനും കാറിനും മറ്റും തീവച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കരുതുന്നത്.