കറുകപുത്തൂർ കുറീസ് ഉടമ എട്ട് വർഷത്തിന് ശേഷം വിമാനത്താവളത്തിൽ പിടിയിൽ


 

പെരിന്തൽമണ്ണ: കുറി നടത്തി മുങ്ങിയ അമ്പതോളം വഞ്ചനാ കേസ് പ്രതി എട്ട് വർഷത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ.

പെരിങ്ങോട് ചായാട്ടിരി അയ്യത്തും വളപ്പിൽ എ വി സജിത്താണ് (43) പിടിയിലായത്.

2015 പെരിന്തൽമണ്ണ ഊട്ടി റോഡിൽ കറുകപുത്തൂർ കുറീസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. നിക്ഷേപം നടത്തിയവരെ വഞ്ചിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.

വിദേശത്ത് നിന്ന് വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ  പിടിയിലാവുകയായിരുന്നു. പെരിന്തൽമണ്ണ പോലീസ് തിരുവനന്തപുരത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

സജിത്തിൻ്റെ പേരിൽ വിവിധ സ്റ്റേഷനകളിലായി  അമ്പതോളം വഞ്ചനാകേസുകൾ ഉണ്ടെന്ന് പെരിന്തൽമണ്ണ പോലീസ് പറഞ്ഞു.കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയതു.

Below Post Ad