ചങ്ങരംകുളം: ഓര്‍മ വച്ച നാള്‍ മുതല്‍ കീഴടക്കിയ വൈകല്യത്തെ പരിശ്രമംകൊണ്ടു മറികടന്ന് പന്താവൂർ സ്വദേശികളായ നൗഫിയ നസ്രിയ സഹോദരിമാരിൽ നൗഫിയ അന്തരിച്ചു.
രാത്രിയോടെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട് പോയ നൗഫിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.രാത്രി ഒരു മണിയോടെ മരണത്തിന് കീഴടങ്ങി.മൃതദേഹം കാലത്ത് 10 മണിയോടെ കക്കിടിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കം നടത്തും
സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ബാല്യം മുതല്‍ വീല്‍ച്ചെയറില്‍ സഞ്ചരിക്കുന്ന സഹോദരിമാര്‍ പഠനത്തിലും സംഗീതത്തിലും ചിത്രരചനയിലും മിടുക്കിയാണ്.ചങ്ങരംകുളം പന്താവൂരിലെ അഷ്റഫിന്‍റേയും ഫൗസിയയുടേയും മക്കളാണ് നൗഫിയയും നസ്രിയയും.
പൂക്കരത്തറ ദാറുല്‍ ഹിദായ സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥികളാണ് ഇരുവരും.പത്താം ക്ളാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ളസ് നേടിയ ഇരുവരും പ്ളസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്