ജ്വല്ലറികളിൽ കയറി മോഷണം നടത്തുന്ന സ്ത്രീയെ വളാഞ്ചേരി പോലീസ് പിടികൂടി


 

വളാഞ്ചേരി :ജ്വല്ലറികളിൽ കയറി ആഭരണങ്ങൾ മോഷണം നടത്തുന്ന സ്ത്രീയെ വളാഞ്ചേരി പോലീസ് പിടികൂടി. കൊണ്ടോട്ടി സ്വദേശിനി മണ്ണാരിൽ വീട്ടിൽ സഫിയ (50) യെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.  

വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ പാലാറ ഗോൾഡിൽ നിന്നും സ്വർണാഭരണം മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടികൂടിയത്.

മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥാപനത്തിൽ നിന്ന് സ്ത്രീ സ്വർണാഭരണം മോഷണം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ എത്തിയ സ്ത്രീയിൽ സംശയം തോന്നിയ ജ്വല്ലറി ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

 സ്ത്രീക്കെതിരെ മറ്റേതെങ്കിലും സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Below Post Ad