കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,530 രൂപയും പവന് 44, 240 രൂപയുമായി.
ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പവന്റെ വില എത്തിയിരിക്കുന്നത്. മാര്‍ച്ച് 18ന് ഇതേ നിലയില്‍ എത്തിയ പവന്റെ വില പിന്നീട് കയറിയിറങ്ങി നില്‍ക്കുകയായിരുന്നു.