കുമ്പിടി : മോഷണ ശ്രമത്തിനിടെ അസം സ്വദേശിയായ മോഷ്ടാവ് പിടിയില്‍. ആസാം ലക്ഷിപ്പൂര്‍ സ്വദേശി പുതുല്‍ ഫുഖാന്‍ (48) നെയാണ് പിടികൂടിയത്.
കുമ്പിടി നവനീതത്തില്‍ കേശവന്‍ നായരുടെ വീടിന്റെ പുറകുവശത്ത് വാതില്‍ തകര്‍ത്തു അകത്തു കടക്കാന്‍ ശ്രമിക്കുകയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് തൃത്താല പൊലീസ് എത്തി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.