ചേക്കോട് അങ്കണവാടിയിൽ പ്രവേശനോത്സവവും അനുമോദനസദസ്സും സംഘടിപ്പിച്ചു


 

കപ്പൂർ:ചേക്കോട് അങ്കണവാടിയിൽ പുതിയ കുട്ടികൾക്കുളള പ്രവേശനോത്സവവും സ്കൂളിൽ ചേരുന്ന കുട്ടികൾക്ക് യാത്രയയപ്പും സംഘടിപ്പിച്ചു 

അതോടൊപ്പം അങ്കണവാടി പരിധിയിൽ എൽഎസ്എസ് ,യുഎസ്എസ് നേടിയ വിദ്യാർത്ഥികൾ എസ്എസ്എൽസി , ഹയർസെക്കണ്ടറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

 കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു . ജില്ലാപഞ്ചായത്ത് അംഗം വിപി ഷാനിബ ടീച്ചർ മുഖ്യാതിഥിയായിരുന്നു . രാജലക്ഷ്മി ടീച്ചർ സ്വാഗതവും. ജമാൽ ഫൈസൽ സുഭാഷ് പ്രമോദ്  പ്രബിത  തുടങ്ങിയവർ ആശംസകൾ അർ പ്പിച്ചു സബിത .നന്ദി പറഞ്ഞു

Tags

Below Post Ad