കൂറ്റനാട്: കാലാഹരണപ്പെട്ട കുടിയേറ്റ നിയമം തിരുത്തിയെഴുതുക, കേരളത്തിലെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്ര സഹായം അനുവദിക്കുക, അനിയന്ത്രിതമായ വിമാന ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാർ പ്രവാസികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള പ്രവാസി സംഘം തൃത്താല ഏരിയ കമ്മിറ്റി കൂറ്റനാട് പോസ്റ്റോഫീസ് മാർച്ച് നടത്തി.
പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി. സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ പ്രസിഡൻ്റ് എ.വി. മുഹമ്മദ് അദ്ധ്യക്ഷനായി. സി.പി.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് സംസാരിച്ചു. സെക്രട്ടറി സുബ്രഹ്മണ്യൻ സ്വാഗതവും ട്രഷറർ കുട്ടി കൂടല്ലൂർ നന്ദിയും പറഞ്ഞു.