പൊന്നാനി: പൊന്നാനി സ്വദേശി സൗദിയില്‍ അന്തരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി പയ്യോളി വീട്ടില്‍ മുഹമ്മദ് (60) ആണ് ഖത്തീഫിലെ താമസ സ്ഥലത്ത് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ഖത്തീഫ് ഫിഷ് മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.
ഖത്തീഫ് കെഎംസിസി സെക്രട്ടറി മുഷ്താഖ്‌പേങ്ങാട്, വെല്‍ഫെയര്‍ വിങ് നേതാക്കളായ അസീസ് കാരാട്, അമീന്‍ കളിയിക്കാവിള, സലാമി താനൂര്‍ എന്നിവര്‍ നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്.