ചങ്ങരംകുളം: കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ പന്താവൂരിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പുറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ എറണാംകുളം തൃപ്പൂണിത്തുറ സ്വദേശികളായ സുന്ദരമണി(59) സെബി(59)സ്വാതി (23)ഇഷാൻ(14) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.കോഴിക്കോട് ഭാഗത്ത് നിന്ന് എറണാംകുളം ഭാഗത്തേക്ക് പോയിരുന്ന ടൂറിസ്റ്റ് ബസ്സ് റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം ഒരു ഭാഗം പൂർണ്ണമായും തകർന്നു.
റോഡിലെ വെളിച്ചക്കുറവാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു