പരുതൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയായ ക്ലീൻ പരുതൂർ പദ്ധതി , ഗ്രീൻ വേംസുമായി ചേർന്ന് ഊർജ്ജിതപ്പെടുത്തി നടപ്പിലാക്കുന്നതിനു മുന്നോടിയായി നടത്തിയ കിക്ക് ഓഫ് മീറ്റിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർമാൻ അഭി എടമന അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസൻ , മെമ്പർമാരായ ശാന്തകുമാരി ടീച്ചർ . എ കെ എം അലി ,അനിത രാമചന്ദ്രൻ , ശിവശങ്കരൻ ,എംപി ഉമ്മർ , രമണി പി ,ശ്രീനിവാസൻ ഗ്രീൻ വേംസ് കോഡിനേറ്റർ ഉവൈസ് സി കെ വിഷയാവതരണം നടത്തി.
പരിപാടിയിൽ അസിസ്റ്റന്റ് സെക്രട്ടറി ഷേർലി, പ്രൊജക്റ്റ് അസോസിയേറ്റ് ബിനേഷ് എന്നിവർ സംസാരിച്ചു.കുടുംബശ്രീ CDS അംഗങ്ങൾ, ആശാ വർക്കേഴ്സ്, ഹരിതകർമസേന അഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ വഹീത ജലീൽ നന്ദി പറഞ്ഞു.