അബുദാബി:പാലക്കാട് മലപ്പുറം ജില്ലാ അതിർത്തിയിലെ ചരിത്രമുറങ്ങുന്ന ആനക്കര ഗ്രാമത്തെ കുറിച്ച് ജുബൈർ വെള്ളാടത്ത് തയ്യാറാക്കിയ എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ എന്ന ചരിത്ര പുസ്തകത്തിന്റെ യു.എ.ഇ തല പ്രകാശനം അബുദാബി ഇൻറർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായ കളപ്പാട്ടിൽ അബുഹാജി പുസ്തകം ഏറ്റുവാങ്ങി. പട്ടാമ്പിയിലെ പ്രശസ്തമായ അക്ഷരജാലകം ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
പ്രവാസ ലോകത്ത് ജീവിക്കുമ്പോഴും തന്റെ വേരുകൾ മറന്നു പോകാത്തവരാണ് പ്രവാസികൾ എന്നതിന്റെ തെളിവാണ് ഈ പുസ്തകം. തിരക്കു പിടിച്ച പ്രവാസ ജീവിതത്തിനിടയിൽ ഇത്തരത്തിൽ സമഗ്രമായ ഒരു പുസ്തകം തയ്യാറാക്കിയ രചയിതാവിനെ ചടങ്ങിൽ അഭിനന്ദിച്ചു.
ഗൽഫ് സത്യധാര പബ്ലിഷർ ഷിയാസ് സുൽത്താൻ, സയ്യിദ് ശഹീൻ തങ്ങൾ, അബൂദാബി സുന്നി സെന്റെർ ജനറൽ സെക്രട്ടറി കബീർ ഹുദവി, അഷറഫ് ഹാജി വാരം, അബ്ദുൽ അസീസ് കൊടുങ്ങല്ലൂർ, ഷിഹാൻ മുഹമ്മദ് ഫായിസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.