വീട്ടിൽ നിർത്തിയിട്ട ബുള്ളറ്റിന്റെ ബാക്ക് വീൽ മോഷണം പോയി

 


ചങ്ങരംകുളം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന്റെ ബാക്ക് വീൽ മോഷണം പോയി. കടവല്ലൂർ അംബേദ്കർ നഗർ പന്തലാത്ത് അസീസിന്റെ ബൈക്കിന്റെ പുറകിലെ ടയറാണ് മോഷണം പോയത്.

ചൊവ്വാഴ്ച കാലത്താണ്
ബൈക്കിന്റെ പുറകിലെ ടയർ ഊരി മാറ്റിയ നിലയിൽ കണ്ടത്. ബൈക്ക് സെന്റെർ സ്റ്റാൻന്റ് ഇട്ട് നിർത്തിയ നിലയിലാണ്. കുന്നംകുളം പോലീസിൽ പരാതി നൽകി.

Below Post Ad