സ്കൂൾ മുറ്റങ്ങൾ നാളെ മുതൽ വീണ്ടും ഉണരും


 

കുട്ടികളുടെ ആരവങ്ങളാൽ നാളെ മുതൽ വിദ്യാലയ മുറ്റങ്ങൾ വീണ്ടും സജീവമാകും.. നവാഗതരുടെ കരച്ചിലും ചിണുങ്ങലും കൗതുകം പകരും..

കഴിഞ്ഞ രണ്ട് മാസം വേനലവധി ആഘോഷിച്ച് കുട്ടികൾ തിരികെ സ്കൂളുകളിലെത്താനുള്ള തിരക്കിലാണ്.

പ്രവേശനോത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് എല്ലാ സ്കൂളുകളും. തൊപ്പിയും ബലൂണും മിഠായിയും അക്ഷരമാലകളും ഒക്കെയായി കുരുന്നുകളെ സ്വീകരിക്കാനുള്ള തയാറെടുപ്പിൽ അധികൃതർ.

കളികളിലൂടെയും പാട്ടിലൂടെയും കുരുന്നുകളെ അക്ഷരലോകത്തേക്ക് പിച്ചവയ്പ്പിക്കാൻ അദ്ധ്യാപകർ തയാറായി. ഇനി കുട്ടികളെത്തിയാൽ മതിയെന്നാണ് അദ്ധ്യാപകർ  പറയുന്നത്.

Tags

Below Post Ad