പട്ടാമ്പിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

 


പട്ടാമ്പിയിൽ 44.76ഗ്രാം MDMA യുമായി യുവാവ് പിടിയിൽ.പട്ടാമ്പി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ പട്ടാമ്പി ലിമെന്റ് കോളേജ് പരിസരത്ത് വെച്ചാണ് 44.76ഗ്രാം MDMA യുമായി വാടനാംകുറുശ്ശി സ്വദേശി വട്ടപ്പറമ്പിൽ വിജിൻ പിടിയിലായത്


ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്  IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, ഷൊർണുർ ഡി.വൈ.എസ്.പി. ഹരിദാസ് എന്നിവരുടെ നേത്യത്വത്തിൽ പട്ടാമ്പി ഇൻസ്‌പെക്ടർ പ്രതാപൻ, സബ്ബ് ഇൻസ്പെക്ടർ സുഭാഷ്, എന്നിവരുടെനേതൃത്വത്തിലുള്ള പട്ടാമ്പി പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

Below Post Ad