തൃത്താല : ആലൂർ പെരിഞ്ചീരി ഓഡിറ്റോറിയത്തിന് മുൻവശം കാറിന് മുകളിലേക്ക് മരം വീണു. ആളപായമില്ല. കുറച്ച് സമയത്തേക്ക് ഗതാഗത തടസ്സം നേരിട്ടു.
തൃത്താല കുമ്പിടി,തൃത്താല എടപ്പാൾ പാതയോരത്ത് അപകട ഭീഷണി ഉയർത്തി ധാരാളം പാഴ്മരങ്ങൾ നിൽക്കുന്നുണ്ട്.ചെറിയ കാറ്റ് വന്നാൽ
റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ വൈദ്യുതി ലൈനിന് മുകളിൽ വിണ് റോഡിലേക്ക് വീഴുന്നത് മഴക്കാലമായാൽ സ്ഥിരം കാഴ്ചയാണ്
ഇത് വഴി ഏത് സമയത്തും നൂറ് കണക്കിന് വാഹനങ്ങളും കാൽ നട യാത്രക്കാരും പോകുന്നതാണ് .അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റുവാൻ ബന്ധപ്പെട്ട അധികാരികൾ തെയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം