നിർമ്മാല്യം സിനിമയുടെ 50 വർഷങ്ങൾ: പ്രദർശനവും സംവാദവും സംഘടിച്ചു.

 


ആനക്കര: നിർമ്മാല്യം സിനിമയുടെ 50 വർഷങ്ങൾ: പ്രദർശനവും സംവാദവും സംഘടിച്ചു.പുരോഗമന കലസാഹിത്യ സംഘം ആനക്കര യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

 പുകസ ജില്ല കമ്മിറ്റി അംഗം പി.വി  സേതുമാഷ് ആനക്കര അധ്യക്ഷത വഹിച്ചു. പുകസ മേഖല പ്രസിഡൻ്റും സാഹിത്യകാരനുമായ ആര്യൻ കണ്ണനൂർ ഉദ്ഘാടനം ചെയ്തു. 

സിനിമ പ്രവർത്തകനും കാണി ഫിലിം സൊസൈറ്റി പ്രസിഡൻ്റുമായ ഡോ.വി മോഹനകൃഷ്ണൻ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന സംവാദത്തിൽ സുരേഷ് കീഴ്പ്പാടത്ത്, ജയേന്ദ്രൻ മേലേഴിയം, താജിഷ് ചേക്കോട്, 

രാജേന്ദ്രൻ, ഹരി കെ പുരക്കൽ, ജിനീഷ് ആനക്കര തുടങ്ങിയവർ സംസാരിച്ചു. അക്ബർ കക്കട്ടിൽ പുരസ്ക്കാരം നേടിയ യൂണിറ്റ് സെക്രട്ടറി ഹരി കെ പുരക്കലിനെ അനുമോദിച്ചു.

Tags

Below Post Ad