കുറ്റിപ്പുറത്ത് തെങ്ങ് കടപുഴകി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക്‌ വീണു. 


 കുറ്റിപ്പുറം: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക്‌ വീണു. അമാന ഹോസ്‌പിറ്റലിനു സമീപം നിർത്തിയിട്ട കാറിനു മുകളിലേക്കാണ് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30-ന് തെങ്ങ് വീണത്.

അപകടത്തിൽ കാറിന്റെ മുകൾഭാഗവും മുൻവശത്തെ ചില്ലും തകർന്നു. തെങ്ങ് കടപുഴകി ആദ്യം വീണത് തൊട്ടടുത്തുള്ള വൈദ്യുതി ലൈനിനു മുകളിലേക്കാണ്.വൈദ്യുതിലൈൻ പൊട്ടിവീണതിനൊപ്പം അവിടെയുള്ള വൈദ്യുതിക്കാലും തകർന്നുവീണു.

 അപകടം നടന്നയുടനെ വൈദ്യുതിവിതരണം നിലച്ചതിനാൽ വലിയ അപകടം ഒഴിവായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കാറിന്റെ മുകളിൽനിന്നു തെങ്ങ്‌ മാറ്റിയത്‌. വൈദ്യുതിത്തൂണും ലൈനുകളും മാറ്റിസ്ഥാപിച്ചതിനുശേഷം രാത്രിയോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.

Below Post Ad