തൃശൂർ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ കയ്യോടെ പിടികൂടി വിജിലൻസ്.
തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിലെ ഡോ. ഷെറി ഐസക്ക് ആണ് വിജിലൻസ് പിടിയിലായത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണം എന്നാവശ്യപ്പെട്ടു.
പരാതിക്കാർ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഫിനോഫ്തലിൻ പുരട്ടിയ നോട്ട് നൽകി. ഇത് വാങ്ങുന്നതിനിടെയാണ് ഡോക്ടറെ കയ്യോടെ പിടികൂടിയത്.