ഹജ്ജിനെത്തിയ വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി
മക്കയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിൻറെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….
എന്തെങ്കിലും ഒരു വിവരം കിട്ടിയാൽഅറീക്കണേ.. വിശുദ്ധ ഹജ്ജ് കർമ്മത്തിന് അവസാന വിമാനസർവ്വീസിൽ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിൽ ഉമ്മയുടെയും ,ഭാര്യയുടെയും കൂടെ എത്തിയ വളാഞ്ചേരി പൈങ്കണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങൽ (72) എന്ന ഹാജി ഹജ്ജ് കർമ്മങ്ങൾ എല്ലാംപൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിന് ഇടെ റൂമിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു.
റൂമിൽ നിന്ന് പോയ സമയത്ത് രേഖകൾ ഒന്നും തന്നെ എടുത്തിട്ടില്ല.. ID കാർഡുകൾ എല്ലാംറൂമിൽ തന്നെ യുണ്ട്.. രണ്ട് ദിവസത്തിന്ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഒരാൾ കാണുകയും എനിക്ക് ഹറമിലെക്ക് പോകണമെന്നും ഞാൻ രണ്ട് ദിവസമായി റൂമിൽ നിന്ന് പോന്നിട്ട്എന്നും ,എനിക്ക് പ്പെട്ടന്ന് റൂമിലെക്ക് പോകണമെന്നും പറഞ്ഞു.. സംസാരം അത്രശരിയല്ലഎന്ന് മനസ്സിലാക്കിയ മലായാളി നിങ്ങൾ ഇവിടെ ഇരിക്കി ഞങ്ങൾ എത്തിക്കാം എന്ന് പറഞ്ഞിരിന്നു..
കടയിൽ ചെറിയതിരക്ക് വന്നു അതിന് ഇടയിൽ എങ്ങോട്ടോ പോയത് എന്ന്കണ്ടില്ല എന്ന് കണ്ടആൾ ദിവസങ്ങൾക്ക് മുൻമ്പ് പറഞ്ഞതാ.. ഇന്നേക്ക് 14 ദിവസം കഴിഞ്ഞു.
കൂടെയുള്ള ഗ്രൂപ്പ് അംഗങ്ങളും ഭാര്യ യും ഉമ്മയും മദീനയിലെക്ക് പോയി …. മക്കയിലെ വിവിധ ആശുപത്രികൾ ,വിവിധ മിസിങ് സെന്ററുകൾ, പോലീസ് സ്റ്റേഷനുകൾ, ത്വായിഫിലെ മാനസിക ആശുപത്രികൾ, കഴിയാവുന്ന സ്ഥലങ്ങളിൽ മുഴുവൻ അന്വഷണങ്ങൾ നടത്തി..
ഇദ്ദേഹം പ്രവാസിയായി സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.. റൂമിൽവെച്ച് മാനസിക അസ്വസ്തകൾ ഉണ്ടായതായി പറയുന്നു.. ഹറമിന് അടുത്ത് നിന്ന് ഏതെങ്കിലും ഭാഗത്തേക്ക് വാഹനങ്ങളിൽ കേറിപോകാനും സാദ്യതകാണുന്നു.
സൗദിഅറേബ്യയുടെ ഏതെങ്കിലും ഭാഗങ്ങളിൽ (ജിദ്ദ, ദമാം, റിയാള്) ഉള്ള സുഹൃത്തുക്കൾ ഒന്ന് അന്വഷിക്കണമെന്ന് അപേക്ഷിക്കുന്നു.. താഴെ പോസ്റ്റ് ചെയ്ത ഫോട്ടോ ഇരിക്കുന്നത് അവസാനമായി കണ്ടഫോട്ടോ.. മറ്റൊന്ന് ഉംറ വേഷം.. 0502336683…. 055 506 9786… മുജീബ് പൂക്കോട്ടൂർ…. (2023..ജുലൈ 19 ബുധൻ)