ചങ്ങരംകുളം: സംസ്ഥാന പാതയിൽ മാന്തടത്ത് ഇന്നോവ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫി(48)ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. ഇറച്ചി കച്ചവടക്കാരനായ റാഫി ചായക്കടയിൽ ചായ കുടിക്കാനായി സ്കൂട്ടർ നിർത്തി ഇറങ്ങിയ ഉടനെ കണ്ണൂരിൽ നിന്ന്എറണാംകുളത്തേക്ക് പോയിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റാഫിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളം മലങ്കര ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
നിർത്തിയിട്ട ബൈക്കിൽ കാറിടിച്ച് നന്നംമുക്ക് സ്വദേശിക്ക് ദാരുണാന്ത്യം
ജൂലൈ 03, 2023