ചാലിശ്ശേരിയിൽ ബേക്കറി കെട്ടിടത്തിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.


 

ചാലിശ്ശേരി സെൻറിൽ അടഞ്ഞുകിടക്കുന്ന ബേക്കറി കെട്ടിടത്തിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

ചാലിശ്ശേരി മേലെ തലക്കൽ വീട്ടിൽ മുസ്തഫ (45)യെയാണ് ചാലിശ്ശേരിയിൽ സെൻറിൽ ഏറെ നാളായി അടഞ്ഞുകിടക്കുന്ന അലിഷ ബേക്കറി കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഈ കെട്ടിടത്തിനകത്ത് തനിച്ചായിരുന്നു മുസ്തഫയുടെ താമസം. പ്രമേഹ രോഗം മൂലം ഒരു കാൽ മുറിച്ച് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഭക്ഷണം നൽകാനെത്തിയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Below Post Ad