ചാലിശ്ശേരി : മൂന്ന് മാസമായി വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ലോറികളില്‍ നിന്ന് ബാറ്ററി മോഷണം പതിവാക്കിയ പ്രതികളെ ചാലിശ്ശേരി പൊലീസ് പിടികൂടി.
പട്ടാമ്പി, തൃത്താല, ചാലിശ്ശേരി, എരുമപ്പെട്ടി, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് വാഹനങ്ങളിലെ ബാറ്ററി മോഷണം പോകുന്ന പരാതി ലഭിച്ചത്
ചാലിശ്ശേരി പോലീസിൻ്റെ അന്വേഷണത്തിൽ കറുകപുത്തൂർ സ്വദേശികളായ ടിപ്പർ ഡ്രൈവർമാരായ പുത്തൻപീടികയിൽ ഷക്കീർ, ചങ്ങനാശേരി വീട്ടിൽ നൗഷാദ് എന്നിവരാണ് പിടിയിലായത്
25000 രൂപയോളം വിലയുള്ള ടോറസ് ലോറിയിലെ ബാറ്ററികളാണ് പ്രതികൾ മോഷ്ടിച്ചിരുന്നത്.പണിയില്ലാത്ത ദിവസങ്ങളിൽ പകൽ സമയം ലോറികളെ കണ്ടെത്തി രാത്രിയിൽ ബാറ്ററി മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി.
കൂട്ടുപാതയിലെ വർക് ഷോപ്പിൽ നിന്നും മോഷണംപോയ ബാറ്ററി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ ചാലിശ്ശേരി പോലീസിൻ്റെ വലയിൽ കുടുങ്ങിയത്.
ബാറ്ററി മോഷണം;പ്രതികളെ ചാലിശ്ശേരി പോലീസ് പിടികൂടി.
ജൂലൈ 08, 2023
Tags