പട്ടാമ്പി ഗവ.സംസ്കൃത കോളേജ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കുന്ന കോളജ് മാസികയായ "മറുപടി" പ്രകാശനം ചെയ്തു.
വി.കെ.ശ്രീകണ്ഠൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ബോധവും സർഗ്ഗാത്മകതയും നിലനിർത്തി മുന്നേറാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്നദ്ദേഹം പറഞ്ഞു. കലയും സാഹിത്യവും പഠനത്തിന്റെ പ്രധാന വിഷയമായി കാണാനും വിദ്യാർത്ഥികൾ താൽപര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ എം.എൽ.എ മാഗസിൻ പ്രകാശനം നിർവ്വഹിച്ചു. സിനിമാ താരം ലുഖ്മാൻ അവറാൻ മുഖ്യ അതിഥിയായിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് സി.ഡി ദിലീപ് അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ.കെ.രാജൻ, സ്റ്റാഫ് എഡിറ്റർ ഡോ.എ.പ്രമോദ്,
പി.ടി.എ പ്രവർത്തക സമിതിയംഗം ഡോ.പി.അബ്ദു, യൂണിയൻ അഡ്വൈസർ ഡോ. തനൂജ, ഫൈൻ ആർട്സ് അഡ്വൈസർ ഷർമിള, മാഗസിൻ എഡിറ്റർ എ.കെ മുഹമ്മദ് സഹൽ എന്നിവർ സംസാരിച്ചു.