തിരുവേഗപ്പുറ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

 


കൊപ്പം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ലയിൽ കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിനോദ് @ കോട്ടി വിനു, വയസ്സ് 39, S/o രാധാകൃഷ്ണൻ, പാറമ്മൽ വീട്, ചെമ്പ്ര, തിരുവേഗപ്പുറ, പാലക്കാട് ജില്ല എന്നയാളെ  കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 പ്രകാരം നാടുകടത്തി.  കാപ്പ നിയമം 15(i)(a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറു 06-മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. 

ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി കൊപ്പം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ രാജേഷ് എം.ബി തുടർ നടപടികൾ സ്വീകരിച്ചു  

അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി ഭയപ്പെടുത്തുക, കുറ്റകരമായി വസ്തു കയ്യേറ്റം നടത്തുക, പബ്ലിക് സർവൻ്റനെ തൻ്റെ കർത്തവ്യത്തിൽനിന്നും ഭയന്ന് പിൻതിരിപ്പിക്കുന്നതിന് കയ്യേറ്റവും കുറ്റകരമായ ബലപ്രയോഗം നടത്തുക എന്നീ കുറ്റങ്ങൾക്കാണ് വിനോദ് @ കോട്ടി വിനുവിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്. 

2023 വർഷത്തിൽ ജൂൺ  മാസത്തിൽ ചെമ്പ്ര കുറുക്കൻകാട് എന്ന സ്ഥലത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. പാലക്കാട് ജില്ലയിൽ കൊപ്പം, പട്ടാമ്പി പോലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Tags

Below Post Ad